ഗംഗാബോണ്ടം തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക് Ganga Bondam Coconut Plants Kerala
ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ തെങ്ങാണ് ഗംഗാ ബോണ്ടം. വെറും അര അടി വരെ മാത്രമാണ് ഇതിന്റെ വാർഷിക വളർച്ച. ആന്ധ്രാ പ്രദേശിലെ തനത് ഇനമായ ഇത് തമിഴ്നാട്ടിലും കേരളത്തിലും വളരെ വേഗം വേരുറപ്പിച്ചുകൊണ്ടിരിക്കുന്നു. ചകിരി മാറ്റിയാൽ ശരാശരി 500 ഗ്രാം തൂക്കവും ഇളനീർ ആയി ഉപയോഗിക്കുമ്പോൾ 350 മില്ലി ലിറ്റർ വെള്ളവും ഈ ഇനത്തിന്റെ പ്രത്യേകത ആണ്. കൃത്യമായ പരിചരണ മുറകൾ കൊടുത്താൽ രണ്ടാം വർഷം മുതൽ കായ്ക്കാനുള്ള ശേഷിയാണ് ഈ ഇനത്തെ ജനപ്രിയമാക്കുന്ന പ്രധാന ഘടകം. പപ്പായയുടെ അതേ ആകൃതിയിലുള്ള നീണ്ടു പച്ച നിറത്തിലുള്ള ഇതിന്റെ തേങ്ങ ആരുടേയും ശ്രദ്ധ ആകർഷിക്കും. ഒരു തെങ്ങിൽ നിന്നും 250 മുതൽ 300 വരെ തേങ്ങ ഒരു വർഷം ലഭിക്കുന്നു. കൂടാതെ കൊപ്രയാക്കിയാൽ ശരാശരി 190 ഗ്രാം കൊപ്രയും 68% വെളിച്ചെണ്ണയും ലഭിക്കും. തേങ്ങക്കും ഇളനീരിനും വെളിച്ചെണ്ണക്കും ഒരുപോലെ അനുയോജ്യമാണ്. വരും നാളുകളിൽ നാളികേരകൃഷിയെ ഏറ്റവും ലാഭകരമായ കൃഷിയാക്കി മാറ്റുന്നതിൽ ഈ തെങ്ങിനത്തിന് സാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. കൃത്യമായി പരിചരണങ്ങൾ കൊടുക്കുകയാണെങ്കിൽ നല്ല വാർഷിക ഉൽപ്പാദനവും ഏക്കറിൽ നിന്ന് ശരാശരി 4 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവും ഈ അത്ഭുത തെങ്ങിനത്തിൽ നിന്ന് നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാൻ കഴിയും. ലാഭകരമായത് മാത്രമല്ല തോട്ടത്തിന്റെ മനം മയക്കുന്ന മനോഹാരിത കൂടി കർഷകരെ ഗംഗാ ബോണ്ടം തെങ്ങിലേക്കാകർഷിക്കുന്നു. ഈ ഇനത്തിന് വിളവ് പോലെ തന്നെ രോഗപ്രതിരോധ ശേഷിയും കൂടുതലാണ്
100% Original
Plants are manufactured in India and we sell high quality plants
Be an Agriculturist
Cultivate a minimum of 10 Plants and get better coconut oil, coconut water & revenue
Customer Support
You can reach out to us for any help & support
Delivery in 7 -10 days
We offer cash on delivery in Kerala and we try our best to deliver your plants in 7 - 10 working days